കുടുംബശ്രീയുടെ നേതൃത്വത്തിൽ ഔഷധക്കഞ്ഞി വിതരണം
എടപ്പാൾ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എഫ്.എൻ.എച്ച്.ഡബ്ല്യു പ്രോഗ്രാമിന്റെ ഭാഗമായി 'ആരോഗ്യ കർക്കിടകം' പരിപാടി സംഘടിപ്പിച്ചു. ഔഷധക്കഞ്ഞി വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.എസ്. ബുഷ്റ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡന്റ് മൃദുല കെ.പി. സ്വാഗതവും റിസോഴ്സ് പേഴ്സൺ സീനത്ത് നന്ദിയും പറഞ്ഞു. ഡോ. കാർത്തിക എൻ. ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.എം. ലൈസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, മെമ്പർമാരായ മിനി ടി.വി., ജുബൈരിയ കല്ലിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
