വട്ടംകുളം പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
എടപ്പാൾ: വട്ടംകുളം പോസ്റ്റ് ഓഫീസ് താഴെപ്പാലത്തെ എലിയപ്ര ബിൽഡിങ്ങിലേക്ക് മാറ്റി. തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിലാണ് പ്രവർത്തനം. നേരത്തെ വട്ടംകുളം അങ്ങാടിയിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ജീവനക്കാരെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചിരുന്നു. തുടർന്ന് തപാൽ വകുപ്പ് പുതിയ കെട്ടിടം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിവിധ ഘട്ടങ്ങളിലെ ചർച്ചകൾക്കൊടുവിലാണ് താഴെപ്പാലത്തെ പുതിയ കെട്ടിടത്തിലേക്ക് പോസ്റ്റ് ഓഫീസ് മാറ്റിയത്.
