logo
AD
AD

ഡിസ്ട്രിക്ട് കണക്ട്: രണ്ടാംഘട്ട പരിപാടി നടന്നു

ഡിസ്ട്രിക്ട് കണക്ട്: മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച രണ്ടാംഘട്ട പരിപാടി കൽപകഞ്ചേരി, വളവന്നൂർ ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ വളവന്നൂർ ബാഫഖി യതീംഖാന ഐ.ടി.ഐ.യിൽ നടന്നു. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിച്ചു. പ്രദേശത്ത് നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തർക്കസ്ഥലങ്ങളിലും വികസന ആവശ്യങ്ങളുള്ള മേഖലകളിലും സന്ദർശനം നടത്തി.


latest News