പള്ളിയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
തിരൂർ: പള്ളികളിൽ കയറി മോഷണം നടത്തിയ കേസിൽ അരീക്കോട് പെരുംമ്പറമ്പ് സ്വദേശിയായ ടി.പി. മുഹമ്മദ് ഫൈറൂസിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാപ്പകൽ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ കയറിയ ഇയാൾ മുകൾ നിലയിലെ മുറിയിൽ കയറി തൂക്കിയിട്ട ഷർട്ടിൽ നിന്ന് പണം മോഷ്ടിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ കണ്ണൂർ, അരീക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ കളവു കേസുകളുണ്ട്. പ്രതിയായ മുഹമ്മദ് ഫൈറൂസിനെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ ജിഷ്‌ണു, ജിതിൻ, രാജശേഖരൻ, നസീർ തിരൂർക്കാട് എന്നിവരും പൊലീസ് ഉദ്യോഗസ്‌ഥരായ ബിജോ വർഗ്ഗീസ്, ജീനിഷ് എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
