logo
AD
AD

വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണം: വനിതാ കമ്മീഷന്‍

ഭാര്യ-ഭര്‍തൃബന്ധം കരുത്തുറ്റതാക്കാ൯ വിവാഹപൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍. വിവാഹാനന്തരവും ദമ്പതികള്‍ കൗണ്‍സിലിങിന് വിധേയമാകുന്നത് ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ വി ആര്‍ മഹിളാമണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തില്‍ സിറ്റിങ് നടത്തി. ആകെ 33 പരാതികള്‍ ലഭിച്ചു. അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. 28 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. ഗാര്‍ഹിക പീഡനം, അതിര്‍ത്തിതര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്. വനിതാ സെല്‍ എസ് ഐ പി ധനലക്ഷ്മി, സി പി ഒ കെ വിജില തുടങ്ങിയവര്‍ പങ്കെടുത്തു.


latest News