logo
AD
AD

നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്കേറ്റു

നെല്ലിയാമ്പതി: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. പോത്തുണ്ടി ചെക്ക്‌പോസ്റ്റിന് മുകളിലാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചു. ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണാണ് വിവരം. രാവിലെ 9.30ഓടെയായിരുന്നു അപകടം. താഴ്ചയിലേക്ക് വീണ ബസ് ബസ് മരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. നെല്ലിയാമ്പതിയിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപെട്ടത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.


Latest News

latest News