എടപ്പാൾ ഗ്രാമപഞ്ചായത്തിൽ മരം നട്ടുപിടിപ്പിക്കൽ പരിപാലന പദ്ധതിക്ക് തുടക്കം
എടപ്പാൾ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ VBG RAMG പദ്ധതിയുടെ ഭാഗമായി മരം നട്ടുപിടിപ്പിക്കലും പരിപാലന പദ്ധതിക്കും തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് അംഗം അച്യുതൻ കെ.പി., അക്രഡിറ്റഡ് എഞ്ചിനീയർ അഞ്ജലി, ഷിജില എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണവും ഹരിതവൽക്കരണവും ലക്ഷ്യമിട്ട് കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് അവയുടെ പരിപാലനം ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
