നിലമ്പൂരിൽ ഗോത്രവർഗ വിഭാഗം അവശ്യ രേഖാ അദാലത്ത് സംഘടിപ്പിച്ചു
നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'വികാസ് വിഷൻ 2040' സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഗോത്രവർഗ്ഗ വിഭാഗം അവശ്യ രേഖാ അദാലത്ത് സംഘടിപ്പിച്ചു. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അദാലത്ത് മന്ത്രി കെ.എ തുളസി ഉദ്‌ഘാടനം ചെയ്തു. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൽ വഹാബ് എം.പി., നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി. സി. മാമ്പ്ര, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസീറ വി.പി, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.എ കരീം, അഡ്വ. ജോസ്മി തോമസ്, റൈഹാനത്ത് കുറുമാടന്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സുരേഷ്, അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫീഫ വി.പി, മുത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് ടി.കെ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ജോസ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടന്‍, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കണ്ടങ്ങാപ്പുറം, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഐ.എഫ്.ഡി.സി. ഫൗണ്ടേഷന്‍ എം.ഡി എബി തോമസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ സ്വാഗതവും പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ നന്ദിയും പറഞ്ഞു.
