logo
AD
AD

വളാഞ്ചേരിയിൽ പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭയുടെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രഥമ സ്പർശം 2026 എന്ന പേരിൽ പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വർദ്ധിച്ചുവരുന്ന അപകടങ്ങളും, പെട്ടെന്നുള്ള മരണങ്ങളും കണക്കിലെടുത്ത് നഗരസഭയുടെ ആരോഗ്യഭേരി പദ്ധതിയിൽ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. വളാഞ്ചേരി നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്കൂളുകളിൽ നിന്നും ഒരു അധ്യാപകനും, ഒരു അധ്യാപികയും കൂടാതെ നഗരസഭ കൗൺസിലർമാർ, ആരോഗ്യപ്രവർത്തകർ, കോളേജ് ഡിഗ്രി വിദ്യാർഥികളിൽ നിന്നുള്ള പ്രതിനിധികൾ, അധ്യാപക വിദ്യാർത്ഥികളുടെ പ്രതിനിധികൾ, ഹരിത കർമ്മ സേന പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ, നഗരസഭ ജീവനക്കാരിൽ നിന്നുള്ള പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകരിൽ നിന്നുള്ള പ്രതിനിധികൾ, KHRA പ്രതിനിധികൾ, ഓട്ടോറിക്ഷ തൊഴിലാളികളിൽ നിന്നുള്ള പ്രതിനിധികൾ, ബസ് തൊഴിലാളികളിൽ നിന്നുള്ള പ്രതിനിധികൾ, പാലിയേറ്റീവ് വളണ്ടിയർമാർ, ആശാവർക്കർമാരുടെ പ്രതിനിധികൾ, എന്നിവർ അടങ്ങുന്ന 150 പേർക്കാണ് പരിശീലനം നൽകിയത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശരീഫ ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ, കൗൺസിലർമാരായ ടി പി അബ്‌ദുൾ ഗഫൂർ,കെ പി അബ്‌ദുൾ റസാഖ്,ഷാഫി എന്ന മുത്തു, ജൂനിയർ ഹെൽത്ത് മാരായ എം ബീരാൻകുട്ടി, കെ സി അനീഷ് കുമാർ,സി എസ് ദൃശ്യ എന്നിവർ സംസാരിച്ചു. BLS പരിശീലകൻ നാസർ അഹ്മദ് പരിശീലനത്തിന് നേതൃത്വം നൽകി.വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ നസീറ ചെറുവക്കത്ത് ചടങ്ങിന് സ്വാഗതവും, വളാഞ്ചേരി കുടുംബാരോ ഹെൽത്ത് ഇൻസ്പെക്ടർ യു.മുഹമ്മദ് റഊഫ് നന്ദിയും പറഞ്ഞു.


Latest News

latest News