logo
AD
AD

ഹരിതകർമസേന അംഗങ്ങൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്ത് JCI പട്ടാമ്പി

പട്ടാമ്പി: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി JCI ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ഭാരത് N. ആചാര്യ ആവിഷ്കരിച്ച ‘സസ്റ്റൈനബിൾ സിപ്പിംഗ്’ (Sustainable Zipping) പദ്ധതിയുടെ ഭാഗമായി JCI പട്ടാമ്പി ഹരിതകർമസേന അംഗങ്ങൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. രാജ്യവ്യാപകമായി ഒരു ലക്ഷം സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി, പട്ടാമ്പി നഗരസഭയിലെ 50 ഹരിതകർമസേന അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ബോട്ടിലുകൾ കൈമാറിയത്. മുൻ JCI അംഗവും പട്ടാമ്പി നഗരസഭാ ചെയർപേഴ്സണുമായ ടി.പി. ഷാജി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരത്തെ പ്ലാസ്റ്റിക് മുക്തമാക്കാൻ മുന്നണിയിൽ പ്രവർത്തിക്കുന്ന ഹരിതകർമസേനാംഗങ്ങൾക്ക് ഇത്തരം പരിസ്ഥിതി സൗഹൃദ മുൻകൈകൾ വലിയ പ്രചോദനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. JCI പട്ടാമ്പി പ്രസിഡന്റ് അഡ്വ. അൻസാർ ചന്തപ്പുരയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ ഹാഷിം ആമയൂർ, JCI വീക്ക് സെലിബ്രേഷൻ കോർഡിനേറ്റർമാരായ നൗഫൽ ഓസ്ര, സനൂപ്, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം സമൂഹത്തിൽ എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


Latest News

latest News