വൺ ഡേ ക്യാമ്പ് സംഘടിപ്പിച്ചു
കടുങ്ങപുരം ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ JRC യൂണിറ്റിൻ്റെ കീഴിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, ജൂനിയർ റെഡ് ക്രോസ് കേരള വൺ ഡേ ക്യാമ്പ് സംഘടിപ്പിച്ചു. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബൂബക്കർ മാസ്റ്റർ JRC പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. കേരള ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ കോർഡിനേറ്റർ ഷഫ്‌ന ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.പി.എസ്. പൂക്കോയ തങ്ങൾ സ്വാഗതഭാഷണം നിർവ്വഹിച്ചു. സ്‌കൂൾ PTA വൈസ് പ്രസിഡൻ്റ് KP അബ്ദുൽ ഗഫൂർ അധ്യക്ഷനായി. ഫയർ & സേഫ്റ്റി ഓഫീസർ മുഹമ്മദ് ഷിബിൻ ഫസ്‌റ്റ് എയ്ഡ് ക്ലാസ്, ഷഫീഖ് മാസ്റ്ററുടെ മോട്ടിവേഷൻ ക്ലാസ് തുടങ്ങിയവ നടന്നു. PTA പ്രസിഡൻ്റ് കരുവാടി കുഞ്ഞാപ്പ, പഞ്ചായത്ത് മെമ്പർ ഫസൽ, മങ്കട സബ്ജില്ല JRC കോർഡിനേറ്റർ നൗഫൽ സാർ, ഡപ്യൂട്ടി HM മുബാറക്ക ടീച്ചർ, സ്‌റ്റാഫ് സെക്രറി സൈതലവി മാസ്റ്റർ, രഷ്മി ടീച്ചർ, വിനോദ് മാഷ്, സുരേഷ് മാഷ് തുടങ്ങിയവർ പങ്കെടുത്തു. കടുങ്ങപുരം ജി.എച്ച്.എസ് എസിലെ എല്ലാ ക്ലാസുകളിലും JRC യൂണിറ്റിൻ്റെ കീഴിൽ ഫസ്‌റ്റ് എയ്ഡ് ബോക്സ് വെയ്ക്കാനും തീരുമാനിച്ചു.
