logo
AD
AD

ഓപ്പറേഷന്‍ തൂഫാൻ: 57 പേര്‍ കൂടി അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11363 പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച 81 കേസുകളിലായി 57 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10530 ആയി. ഇതുവരെ 23594.051 ഗ്രാം എം.ഡി.എം.എയും 1391.585 കി.ഗ്രാം കഞ്ചാവും 365.388 ഗ്രാം മെത്താംഫെറ്റമിനും 529.847 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 31 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 50 കേസുകളും കോട്പ പ്രകാരം 39 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 0.098 ഗ്രാം എം.ഡി.എം.എയും 0.347 കി.ഗ്രാം കഞ്ചാവും 1.35 ഗ്രാം മെത്താംഫെറ്റമിനും 0.2 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 33 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9740 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 722 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6828 ബോധവത്ക്കരണ പരിപാടികളും നടത്തി.


latest News