ഹജ്ജ് ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നടത്തി
തിരൂർക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മങ്കട മണ്ഡലം പരിധിയിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്കും കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെട്ടവർക്കും ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു. തിരൂർക്കാട് വാവാസ് ഓഡിറ്റോറിയത്തിൽ മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെയ്നർ അബ്‌ദുൽ അസീസ് പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റൻറ് ട്രെയിനർ അബ്ദുറഹിമാൻ വയങ്കര ആമുഖഭാഷണംനടത്തി. സംസ്ഥാന ഫാക്കൽറ്റി അംഗം ജാഫർ മാഞ്ചേരിതൊടിക ക്ലാസ് നയിച്ചു. മങ്കട മണ്ഡലം ട്രെയിനർ ബഷീർ കിനാതിയിൽ, സജാദ് എലാചോല, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജുവൈരിയ ടീച്ചർ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷബീർ കറുമുക്കിൽ, വാർഡ് മെമ്പർ ഷാഹിൽ കുന്നത്ത്, സമീർ ഫൈസി ഒടമല, നൂറുദ്ദീൻ കുറുവ, അവറാൻ കുട്ടി അരിപ്ര, അബ്ദുൽ അസീസ് കൂട്ടിലങ്ങാടി, ഹംസ ലായിക്ക്, കുഞ്ഞിമുഹമ്മദ് കുഴിയെങ്ങൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
