കുടുംബശ്രീ പൊതുയോഗം ചേർന്നു
കടമ്പഴിപ്പുറം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ 20 വാർഡുകളിലെയും എ.ഡി എസ്, സി.ഡി.എസ് അംഗങ്ങളുടെ പൊതുയോഗം ചേർന്നു. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് എം.കെ. ബീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ പ്രിയ രാജേഷ്, അശ്വതി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം. സുബ്രഹ്മണ്യൻ, കെ. ഗിരിജ, കെ. ശ്രീലത, പഞ്ചായത്ത് അംഗം സി. രാജൻ, കെ. രാമചന്ദ്രൻ, ബ്ലോക്ക് കോർഡിനേറ്റർമാരായ അനൂപ്, ജിതു, പ്രീതി, സജിത, ഉഷ നാരായണൻ സംസാരിച്ചു. വാർഡ് മെമ്പർമാർ, സി.ഡി.എസ്, എ.ഡി.എസ്.അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
