logo
AD
AD

പരുതൂർ സ്കൂളിലെ വെടിവെപ്പ്; കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തു, തോക്ക് മുത്തച്ഛന്റേത്

പാലക്കാട്: തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പിൽ കൂടുതൽ നടപടിക്കൊരുങ്ങി പൊലീസ്. തോക്ക് കൈവശം വച്ചതിനെതിരെ അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്. കുട്ടിയുടെ കയ്യിലുള്ളത് ലൈസൻസ് ഇല്ലാത്ത നാടൻ തോക്കാണെന്ന് കണ്ടെത്തി. തോക്ക് കൈവശം വച്ച വീട്ടുകാർക്കെതിരെ കേസെടുത്തു. കുട്ടിയുടെ അമ്മയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വെടിയുതിർത്ത വിദ്യാർത്ഥിയുടെ കുടുംബം ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ലെന്നാണ് വിവരം. പരുതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടാകും. കുട്ടിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത തോക്ക് പ്രവർത്തനക്ഷമമെന്ന് കണ്ടെത്തിയിട്ടുണ്ട്. 0.22 റിവോൾവർ ആണ് പിടിച്ചെടുത്തത്. ഇത് ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്ക് ആണെന്നും തോക്കിനുള്ളിലെ ബുള്ളറ്റ് പഞ്ചാബിൽ നിർമ്മിച്ചതാണെന്നും പൊലീസ് പറയുന്നു. തോക്ക് കുട്ടിയുടെ മുത്തച്ഛൻ്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കുട്ടിയുടെ കയ്യിൽ തോക്ക് എങ്ങനെ വന്നു എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.


latest News