logo
AD
AD

കൊപ്പത്ത് ഭിന്നശേഷിക്കാര്‍ക്കായി 'സായന്തനം' സ്‌നേഹസംഗമം സംഘടിപ്പിച്ചു

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെയും കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി 'സായന്തനം' സ്‌നേഹസംഗമം സംഘടിപ്പിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഒറ്റപ്പെടല്‍ മാറ്റാനും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പാലിയേറ്റീവ് യൂണിറ്റ് വഴി നടത്തുന്ന പരിപാടിയാണ് സായന്തനം സ്‌നേഹസംഗമം. എല്ലാ മാസാവസാനവും പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ സ്‌നേഹസംഗമം സംഘടിപ്പിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുക, ഡോക്ടര്‍മാരുടെ പരിശോധന, ഫിസിയോതെറാപ്പി, കൗണ്‍സിലിംഗ്, വീല്‍ചെയര്‍, വാക്കര്‍ തുടങ്ങിയ സഹായ ഉപകരണങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളും നടത്തും. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ സൈതലവി മുഖ്യാതിഥിയായി. കുലുക്കല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിസിത സൂരജ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ രാജന്‍ പൂതനായില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശജലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


latest News