logo
AD
AD

ലഹരിക്കെതിരെ തൃത്താലയിൽ റോഡ് വാക്ക് & റൺ സംഘടിപ്പിച്ചു

കൂറ്റനാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃത്താല പോലീസിന്റെയും ജനമൈത്രി ജാഗ്രതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റോഡ് വാക്ക് ആൻഡ് റൺ സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹത്തിനായി ജനങ്ങളെ അണിനിരത്തുകയുമായിരുന്നു ലക്ഷ്യം. പോലീസ് ഉദ്യോഗസ്ഥർ, ജനമൈത്രി വളണ്ടിയർമാർ, വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കലാ-സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ, കായിക താരങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ലഹരിമുക്ത നാടിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന സന്ദേശം ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.


latest News