logo
AD
AD

ഓപ്പറേഷന്‍ തൂഫാൻ: 79 പേര്‍ കൂടി അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14752 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച 68 കേസുകളിലായി 79 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13673 ആയി. ഇതുവരെ 28365.203 ഗ്രാം എം.ഡി.എം.എയും 1827.535 കി.ഗ്രാം കഞ്ചാവും 7254.352 ഗ്രാം ഹാഷിഷ് ഓയിലും 664.946 ഗ്രാം ഹെറോയിനും 0.871 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 18 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഏഴ് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്ന് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 40 കേസുകളും കോട്പ പ്രകാരം 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 888.890 ഗ്രാം എം.ഡി.എം.എയും 6.789 കി.ഗ്രാം കഞ്ചാവും 0.2 ഗ്രാം ഹാഷിഷ് ഓയിലും 0.1 ഗ്രാം ഹെറോയിനും 0.0192 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 70 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11436 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 1018 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 7944 ബോധവത്ക്കരണ പരിപാടികളും നടത്തി.


Latest News

latest News