കരിങ്ങനാട് കുണ്ടിൽ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ
വിളയൂർ കരിങ്ങനാട് കുണ്ടിൽ ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. കൊപ്പം പ്രഭാപുരം സ്വദേശി പൊട്ടച്ചിറ വീട്ടിൽ സെക്കീറിനെ (42) യാണ് 26 ഗ്രാം ഉണക്ക കഞ്ചാവുമായി പട്ടാമ്പി റെയ്ഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കൊപ്പം ടൗണിലും കരിങ്ങനാട് കുണ്ട് ഭാഗങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പട്ടാമ്പി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ കെ. വസന്തകുമാർ, ഇ. ജയരാജൻ, സിവിൽ എക്സൈസ് ഓഫീസർ ഇ.ആർ. രാജേഷ്, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ ശെൽവകുമാർ എന്നിവരും പങ്കെടുത്തു.
