logo
AD
AD

ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം; ബിഹാർ സ്വദേശി പിടിയിൽ

പാലക്കാട്: ഒറ്റപ്പാലത്തിനും ഷൊർണൂരിനും ഇടയിൽ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. മാന്നനൂർ, കാരക്കാട് എ-കാബിൻ പരിസരമുൾപ്പെടെ മൂന്നിടങ്ങളിലാണ് ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 നും 11.30 നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. കോൺക്രീറ്റ് സ്ലാബ്, റെയിൽ കഷ്ണം, ചാക്കിൽ കെട്ടിവെച്ച കട്ടപിടിച്ച സിമന്റ് എന്നിവയാണ് ട്രാക്കിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ബിഹാർ സ്വദേശി ശുക് ലാൽ മറിയയെ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.


latest News