logo
AD
AD

നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

പാലക്കാട് ജില്ലയിൽ കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഒക്ടോബർ 25 ന് ഓറഞ്ച് അലർട്ടും ഒക്ടോബർ 26ന് റെഡ് അലേർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് യാത്രകൾ നിയന്ത്രിക്കാൻ തീരുമാനിച്ചത്. നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകൾക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകൾക്കും ആവശ്യം ബോധ്യപ്പെടുന്ന പക്ഷം നിയന്ത്രണം ഏർപ്പെടുത്താൻ നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരെ ചുമതലപെടുത്തി. മഴയുടെ തീവ്രത വർദ്ധിക്കുന്ന ഘട്ടങ്ങളിൽ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയുന്നതിനും യാത്രക്കാരെ നിയന്ത്രിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ അതാത് ഡി.എഫ്.ഒമാർ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


Latest News

latest News