ടിഷ്യു കൾച്ചർ വാഴതൈ വിതരണം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ടിഷ്യു കൾച്ചർ വാഴതൈ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ അദ്ധ്യക്ഷത വഹിച്ചു. അപേക്ഷ നൽകിയ മുഴുവൻ ഗുണഭോക്താക്കൾക്കും പദ്ധതിവഴി വാഴതൈകൾ ലഭിക്കും.പദ്ധതിയുടെ മുഴുവൻ തുകയും സബ്സിഡിയായി നഗരസഭ വഹിക്കും.കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങൾക്ക് കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനുമായാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്. കൗൺസിലർ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശരീഫ ടീച്ചർ, കൗൺസിലർമാരായ രാജൻ പരപ്പിൽ, പി പി യഹ്യ, ജയ സാധനന്ദൻ, അജിത കൃഷ്ണൻ, സുലൈഖ കാരക്കാടൻ, കെ പി നസീറ, മെഹ്റൂഫത്ത് നെല്ലോല്ലി, ബുഷ്റ കുഞ്ഞാവ, അസൈനാർ പാറശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
