19-ാമത് വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ്: ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 19-ാമത് വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ് സമാപിച്ചു. “മണ്ണിൽ നിന്നും പഠിക്കാം നാടിനെ നയിക്കാം” എന്ന പ്രമേയത്തിൽ പാലക്കാട് ഗവ. മോയൻ എൽ പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. രാജു ഉദ്ഘാടനം ചെയ്തു. വിവിധ മത്സര ഇനങ്ങളിലായി ജില്ലയിലെ വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മൊമെന്റോയും വിതരണം ചെയ്തു. ചടങ്ങിൽ എസ് എസ് കെ ബ്ലോക്ക് കോർഡിനേറ്റർ ടി.കെ അബ്ദുഷുക്കൂർ അധ്യക്ഷത വഹിച്ചു. മോയൻ എൽ പി സ്കൂൾ പ്രധാനാ അധ്യാപകൻ സാബു ഇട്ടി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് അംഗം അസിസ്റ്റന്റ് പ്രൊഫസർ എൻ. പ്രതാപൻ, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ വിഘ്നേഷ് എന്നിവർ സംസാരിച്ചു.
