മലയാള സാഹിത്യ ലോകത്ത് ചെറുചലനങ്ങൾ കൊണ്ട് ഭൂകമ്പം സൃഷ്ടിച്ച കഥാകാരനാണ് നന്താനാർ : വൈശാഖൻ
അങ്ങാടിപ്പുറം: കേന്ദ്ര സാഹിത്യ അക്കാദമിയും വളളുവനാടൻ സാംസ്കാരിക വേദിയും സംയുക്തമായി തരകൻ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നന്തനാർ ജന്മശതാബ്ദി സിമ്പോസിയം സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യ ലോകത്ത് ചെറുചലനങ്ങൾ കൊണ്ട് ഭൂകമ്പം സൃഷ്ടിച്ച കഥാകാരനാണ് നന്താനാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ പി കെ പാറക്കടവ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വള്ളുവനാടൻ സാംസ്കാരിക വേദി ചെയർമാൻ അഡ്വ. പി എ നിഷാദ് അധ്യക്ഷനായി. വിവിധ സെഷനുകളിലായി മനോജ് വെള്ളനാട്, എം കെ ഷബിത, പി വിജയകുമാർ, ഇളവൂർ ശ്രീകുമാർ, ജിസ്മ ഫൈസ്, എച്ച് കെ സന്തോഷ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കോട്ടൂക്കൽ, വി വിജയകുമാർ, എൻ പി വിജയകൃഷ്ണൻ എന്നിവർ മോഡറേറ്റർമാരായി. ഡോ. പി ഗീത, പി സുധാകരൻ, രാജീവ് കാലടി, സി ശശികുമാർ, സതീശൻ ആവള, ജയശ്രീ സജിത്, എം മുഹമ്മദ് ബഷീർ, സന ഷെറിൻ, ആരിഫ് കൂട്ടിൽ എന്നിവർ സെഷനുകളിൽ സംസാരിച്ചു. സമാപന സമ്മേളനം മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. നജ്മ തബ്ഷീറ, സജിത് പെരിന്തൽമണ്ണ, ഹാരിഫ ഹൈദർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ രാമദാസ് ആലിപ്പറമ്പ് സ്വാഗതവും പി ജി ഉദയൻ നന്ദിയും പറഞ്ഞു.
