കെ.എം.പി.യു പട്ടാമ്പി–തൃത്താല മേഖലാ സംയുക്ത യോഗം ചേർന്നു
കൂറ്റനാട്: പത്ര, ദൃശ്യ, ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ (കെ.എം.പി.യു) പട്ടാമ്പി–തൃത്താല മേഖലകളുടെ സംയുക്ത യോഗം കൂറ്റനാട് പ്രസ് ക്ലബ് ഹാളിൽ ചേർന്നു. സെപ്റ്റംബർ 27ന് വടക്കഞ്ചേരിയിൽ നടക്കുന്ന പാലക്കാട് ജില്ലാ പ്രവർത്തക സംഗമത്തിന്റെ മുന്നോടിയായാണ് യോഗം സംഘടിപ്പിച്ചത്. കെ.എം.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്ദ് മലപ്പുറം ഉദ്ഘാടനം ചെയ്തു. തൃത്താല മേഖലാ പ്രസിഡന്റ് ടി.വി.എം. അലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ജി. സണ്ണി വിശിഷ്ടാതിഥിയായി. മാധ്യമപ്രവർത്തനത്തോടൊപ്പം മനുഷ്യസ്‌നേഹ പ്രവർത്തനങ്ങളിലും സജീവമായ ഇസ്മായിൽ പെരുമണ്ണൂരിനെയും ശിവപ്രസാദിനെയും യോഗത്തിൽ അനുമോദിച്ചു. ജില്ലാ രക്ഷാധികാരി സി. മൂസ പെരിങ്ങോട്, ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശേരി, ജില്ലാ കമ്മിറ്റി അംഗം ഇസ്മായിൽ പെരുമണ്ണൂർ, പട്ടാമ്പി മേഖലാ സെക്രട്ടറി സമദ് നെടുങ്ങാട്ടൂർ, തൃത്താല മേഖലാ ട്രഷറർ മുഹമ്മദ് റഹീസ്, സംസ്ഥാന സമിതി അംഗങ്ങളായ പ്രേമദാസ് പിടാവന്നൂർ, എ.സി. ഗീവർ ചാലിശ്ശേരി എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 27ന് വടക്കഞ്ചേരിയിൽ നടക്കുന്ന ജില്ലാ പ്രവർത്തക സംഗമവും ഒക്ടോബർ 10ന് തിരുവനന്തപുരത്ത് നടക്കുന്ന ആദരസദസ്സും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പട്ടാമ്പി മേഖലാ പ്രസിഡന്റ് എസ്.എം. അൻവർ സ്വാഗതവും തൃത്താല മേഖലാ സെക്രട്ടറി വി. രഘുകുമാർ നന്ദിയും പറഞ്ഞു.
