logo
AD
AD

ഓപ്പറേഷന്‍ തൂഫാൻ: 60 പേര്‍ കൂടി അറസ്റ്റിൽ

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12171 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച 61 കേസുകളിലായി 60 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11302 ആയി. ഇതുവരെ 24012.864 ഗ്രാം എം.ഡി.എം.എയും 1526.549 കി.ഗ്രാം കഞ്ചാവും 366.858 ഗ്രാം മെറ്റാഫിറ്റാമിനും 709.119 ഗ്രാം ബ്രൗണ്‍ ഷുഗറും 541.747 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 29 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 30 കേസുകളും കോട്പ പ്രകാരം 25 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 2.172 ഗ്രാം എം.ഡി.എം.എയും 5.825 കി.ഗ്രാം കഞ്ചാവും 0.47 ഗ്രാം മെറ്റാഫിറ്റാമിനും 0.2 ഗ്രാം ഹെറോയിനും 0.3 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഞായറാഴ്ച മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 15 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10019 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 812 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6952 ബോധവത്ക്കരണ പരിപാടികളും നടത്തി.


latest News