logo
AD
AD

സെപ്തംബർ അവസാനത്തിൽ അഞ്ച് ദിവസം ബാങ്ക് അവധി

സെപ്തംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ രാജ്യത്തെ ബാങ്കുകൾക്ക് തുടർച്ചയായി രണ്ട് ദിവസം അവധിയായിരിക്കും. ഇതിന് പിന്നാലെ സെപ്തംബർ 28, 29, 30 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സെപ്തംബർ അവസാനത്തിൽ അഞ്ച് ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ബാങ്കിങ് ഇടപാടുകൾ നേരത്തെ പൂർത്തിയാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളിലും സാധ്യമായ സേവനങ്ങൾ നൽകാൻ ശ്രമിക്കുമെങ്കിലും ഇടപാടുകൾ മുൻകൂട്ടി നടത്തണമെന്ന് യൂണിയൻ ബാങ്ക് അറിയിച്ചു. ബാങ്കിങ് മേഖലയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച നടപ്പാക്കുക, പെർഫോമൻസ് അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവ് നടപ്പാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുക, എൻ.പി.എസ്. പരിധിയിലുള്ള ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകൾ മുന്നോട്ടുവെച്ചിരിക്കുന്നത്.


latest News