logo
AD
AD

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാലിശ്ശേരി: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെയും എസ്.ബി.ഐ. ചാലിശ്ശേരി ശാഖയുടെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ നടന്ന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷാജി ബിൻ ഹൈദർ അധ്യക്ഷനായി. അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ രക്തദാനം നിർണായകമാണെന്ന സന്ദേശം വിദ്യാർഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ആരോഗ്യപരമായി സാധ്യമായവർക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാനുള്ള മഹത്തായ അവസരമാണ് രക്തദാനമെന്ന് വിദ്യാർഥികൾ പറഞ്ഞു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. തസ്‌നീം, ജില്ലാ ആശുപത്രിയിലെ ഡോ. അനസ്, സൂപ്പർവൈസർ കെ.പി. നജീബ്, കൗൺസിലർ നുസ്രീന, സ്റ്റാഫ് നഴ്‌സ് സൂര്യ രവി, എൻ.എസ്.എസ്. ലീഡർ ദൃശ്യ എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു. പുതുതലമുറയിൽ സേവനമനോഭാവവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്ന മാതൃകയായി എൻ.എസ്.എസ്. വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ശ്രദ്ധേയമായി.


latest News