logo
AD
AD

എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് നൽകുന്ന എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് എടപ്പാൾ ഗവ. ഹൈസ്കൂളിൽ നടന്നു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സി.എം.സുനീർ, സ്കൂൾ പ്രധാന അദ്ധ്യാപിക വി.എം. റജീന, സി. സുജ, കെ.കെ.രഞ്ജു, കെ.പി.ഉണ്ണികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ. രഞ്ജിത്ത് ലാൽ, സി. സരള, സി. ബീന, എസ്. ഫെബ, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, എ.വാസന്തി എന്നിവർ നേതൃത്വം നൽകി.


latest News