രാമപുരം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: ടി.ബി. മുക്ത ജനകീയ ആരോഗ്യ കേന്ദ്രം പ്രഖ്യാപനത്തിന്റെ ഭാഗമായി പുഴക്കാട്ടിരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള രാമപുരം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എച്ച്.ഐ. സനൽകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. ഇബ്രാഹീം ശിബിൽ ബോധവൽക്കരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി മഞ്ഞളാംകുഴി, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖലി കെ.പി., ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ്ബാബു എം., മുനീർ എൻ., റസീന എം., നൗഷാദ് സി., ജെ.എച്ച്.ഐ. വിനോദ് കെ. എന്നിവർ ആശംസകൾ നേർന്നു. ജെ.എച്ച്.ഐ. റഷീദ് പി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ഇരുന്നൂറോളം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ശ്വാസകോശ രോഗങ്ങൾ, ക്യാൻസർ, കുഷ്ഠരോഗം (ലെപ്രസി), ജീവിതശൈലി രോഗങ്ങൾ, അനീമിയ, തിമിരം എന്നിവയ്ക്കുള്ള സമഗ്ര പരിശോധനകൾ സൗജന്യമായി നൽകി. 80 എക്സ്-റേ പരിശോധനകൾ, 100 കണ്ണ് പരിശോധനകൾ, 150 ഓളം ജീവിതശൈലി-രക്ത പരിശോധനകൾ എന്നിവ ക്യാമ്പിൽ പൂർത്തിയാക്കി. പരിശോധനയിൽ എട്ട് തിമിര കേസുകൾ കണ്ടെത്തുകയും, കാഴ്ചപരിമിതി കണ്ടെത്തിയ 56 പേരിൽ 52 പേർക്ക് സൗജന്യ കണ്ണട ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. എസ്.ടി.എസ്. വിജയൻ, എസ്.ടി.എൽ.എസ്. ഹർഷ, ശാക്കിർ, ഐ.സി.എം.ആർ. പ്രതിനിധി ജോഷ്ന, സാബിറ എൻ., ഒപ്റ്റോമെട്രിസ്റ്റ് വിസ്മയ, ജെ.പി.എച്ച്.എൻമാരായ അർത്ഥന, അനുപമ, എം.എൽ.എച്ച്.പിമാരായ അഖില, നിഷ, രശ്മി, സബിത എന്നിവർ ക്യാമ്പിന്റെ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകി. ആശാ പ്രവർത്തകരായ ബേബി, സുമ, സഫറീന, പ്രമീള, ആബിദ, ഗീത എന്നിവരും അങ്കണവാടി ടീച്ചർമാർ, ആർ.ആർ.ടി. അംഗങ്ങൾ, ജാസ്സ് അംഗങ്ങൾ എന്നിവരും ക്യാമ്പിന്റെ സംഘാടനത്തിൽ പങ്കാളികളായി.
