logo
AD
AD

ലിറ്റിൽ സയൻ്റിസ്റ്റ് ക്യാമ്പിന് സമാപനമായി

തവനൂർ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലിറ്റിൽ സയൻ്റിസ്റ്റ് - ശാസ്ത്രയാൻ കുട്ടികളുടെ ശാസ്ത്ര പഠന കോൺഗ്രസിന് സമാപനമായി. സെപ്റ്റംബർ 19, 20, 21 തീയതികളിലായി തവനൂർ കെ.എം.ജി.യു.പി സ്കൂളിൽ വെച്ചാണ് ശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചത്. ബ്ലോക്ക് പരിധിയിലെ 4 പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നായി 55 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി വൈവിധ്യങ്ങളായ സെഷനുകളാണ് തവനൂർ KMGUPS ൽ നടന്നത്. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ആർ ഗായത്രി നിർവഹിച്ചു. വരുംതലമുറയെ ശാസ്ത്ര അവബോധം ഉള്ളവരാക്കി വളർത്തിയെടുക്കുക എന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡൻ്റ് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി മഞ്ജുഷ K S സ്വാഗതം പറഞ്ഞത് ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് എ പി വിമൽ അധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ് സി വി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മജ ടി , ബ്ലോക്ക് മെമ്പർമാരായ അബ്ദുൽ നാസർ, നൗഫൽ പി പി, ഫർഹാന തവനൂർ KMGUP സ്കൂൾ ഹെഡ് മാസ്റ്റർ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പ് കോർഡിനേറ്റർ സജികുമാർ പി വി നന്ദി പറഞ്ഞു.


latest News