logo
AD
AD

ഒമി ക്രോണിൻ്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രം അടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയാൽ വ്യാപാരികൾ അംഗീകിക്കില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഒമി ക്രോണിൻ്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രം അടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയാൽ വ്യാപാരികൾ അംഗീകിക്കില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര.കോവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് ലോണുകൾ അടക്കാനാവാതെ ആത്മഹത്യ ചെയ്ത വ്യാപാരികളെ സർക്കാർ ഓർക്കണമെന്നും അദ്ധേഹം പറഞ്ഞു. യൂത്ത് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം എറണാകുളം ജില്ലാ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.സംസ്ഥാന പ്രസിഡൻറ് ജോജിൻ.ടി. ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറിമാരായ പി.സി.ജേക്കബ്ബ്, എ.ജെ.ഷാജഹാൻ, മനാഫ് കാപ്പാട്, അഡ്വ. എ.ജെ.റിയാസ്,സി.എസ്.അജ്മൽ,റ്റി.ബി.നാസർ, ജിമ്മി ചക്യത്ത്, കെ.എസ്.റിയാസ്, അക്രം ചുണ്ടയിൽ, സുനീർ ഇസ്മായിൽ, എ.ഷജീർ, അബി തൃശൂർ, സലീം രാമനാട്ടുകര, സിജോമോൻ, അസ്‌ലം കൊപ്പം, സുധീർ ചോയ്സ്, തങ്കം രാജൻ, ജിൻറു കുര്യൻ,നൗഷാദ് കരിമ്പനക്കൽ,കെ.എസ്.നിഷാദ്, ടോജി തോമസ്, ഫൈസൽ ചേലാട്, അനൂപ് കോട്ടയം, ലത്തീഫ് ഒറ്റപ്പാലം തുടങ്ങിയവർ സംസാരിച്ചു

Latest News

latest News