logo
AD
AD

പാലക്കാട് തൃത്താല ഭാരതപ്പുഴയോരത്ത് മദ്യപാനികൾ തമ്മിലുണ്ടായ തർക്കം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം.പരിക്കേറ്റ പോലീസുദ്യോഗസ്ഥർ പട്ടാമ്പി താലൂക്ക് ആശുപത്രയിൽ ചികിത്സ തേടി

ഞായറാഴ്ച ഉച്ചയോടെ തൃത്താല ഭാരതപ്പുഴയോരത്തെ കരിമ്പനക്കടവിൽ മദ്യപാനികൾ തമ്മിൽ തർക്കം നടക്കുന്നു എന്ന നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃത്താല പോലീസ് സ്ഥലത്തെത്തിയത്.തർക്കത്തിലേർപ്പെട്ടിരുന്ന മദ്യപാനികളെ പിടിച്ചു മാറ്റുന്നതിനിടെയാണ് തൃത്താല സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്.പരിക്കേറ്റവർ പട്ടാമ്പി താലൂക്ക് ആശുപത്രയിൽ ചികിത്സ തേടി. സംഭവത്തിൽ പുലാമന്തോൾ പാലൂർ സ്വദേശികളായകുളങ്ങരക്കാട്ടിൽ ഹൈദർ, ചക്കാലി വീട്ടിൽ സെയ്ദലവി, ചക്കമ്പലത്തിൽ ഫൈസൽ,ചോലയിൽ മുഹമദ്ദാലി,മേലേ പിടിയായ്ക്കൽ ഷറഫുദ്ദീൻ എന്നിവരെ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പടെ 4 വകുപ്പുകൾ ചേർത്ത് കേസെടുത്തു.നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രദേശത്ത് വൈകുന്നേരങ്ങളിൽ മദ്യപാനികൾ കൂട്ടം ചേർന്ന് തർക്കിക്കുന്നത് പതിവാണെന്നും പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Latest News

latest News