logo
AD
AD

സ്കൂളുകളെ കേന്ദ്രികരിച്ചുള്ള ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ABVP കൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകി

ജൂൺ ഒന്നാം തിയ്യതി മുതൽ പുതിയ അദ്ധ്യയന വർഷത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾ മുഴുവൻ തുറന്നു പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യത്തിൽ ലഹരി മാഫിയ സംഘങ്ങൾ വിദ്യാലയങ്ങളുടെ പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങളുടെ വിപണനം വ്യാപകമായി നടത്തി വരുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം കേസുകൾ ഒരുപാട് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.

ആയതു കൊണ്ട് വിദ്യാലയ പരിസരങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കണമെന്നും പുത്തൻ തലമുറയെ വഴി തെറ്റിക്കുന്ന ഇത്തരം ലഹരി മാഫിയ സംഘങ്ങൾ സാമൂഹ്യ വിപത്തായി മാറും മുന്നേ ഇത്തരക്കാരെ കണ്ടു പിടിച്ച് കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു കൊണ്ട് കൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ABVP പട്ടാമ്പി നഗർ വൈസ് പ്രസിഡണ്ട്‌ S ശ്യാം സുന്ദർ, പട്ടാമ്പി നഗർ STUDENTS FOR DEVELOPMENT ചുമതല വഹിക്കുന്ന അതുൽ A P, വിഷ്ണു എന്നിവർ നേതൃത്വം നൽകി

Latest News

latest News