നീതി സാരം' ജില്ലാ തല ക്വിസ്സ് മത്സരം: മഞ്ചേരി മെഡിക്കല്‍ കോളേജ് വിജയികള്‍
മലപ്പുറം എക്സൈസ് വകുപ്പും ജില്ലാ വിമുക്തി മിഷനും ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച 'നീതി സാരം' ജില്ലാ തല ക്വിസ് മത്സരത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വിജയികളായി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നവീന്‍ രാജേഷ്, മുഹമ്മദ് ഡാനിഷ് എന്നിവര്‍ ഒന്നാം സ്ഥാനവും മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ നിന്നുള്ള പി.കെ. ശ്രീജിത, എം. ശ്രീനന്ദ എന്നിവര്‍ രണ്ടാം സ്ഥാനവും പൊന്നാനി എം.ഇ.എസ് കോളേജില്‍ നിന്നുള്ള മുഹമ്മദ് ആദില്‍, ഫാത്തിമ റഷ, കെ. ഹൃതിക്ക്, പി. തഷ്രീഫാ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
മലപ്പുറം ഗവ. കോളേജില്‍ സംഘടിപ്പിച്ച പരിപാടി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍/വിമുക്തി മാനേജര്‍ പ്രദീപ് റാവു ഉദ്ഘാടനം ചെയ്തു. മലപ്പുറം ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സലാം കണ്ണിയന്‍ അധ്യക്ഷത വഹിച്ചു. രണ്ട് പേര് അടങ്ങുന്ന ടീം ആയാണ് മത്സരം സംഘടിപ്പിച്ചത്. 19 ടീമുകളില്‍ നിന്നായി 38 മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് 3000, 2000,1000 യഥാക്രമം ക്യാഷ് പ്രൈസും നല്‍കി. മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ ഹരികുമാര്‍ ക്വിസ് മാസ്റ്ററായി.
മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് വിമുക്തി കോര്‍ഡിനേറ്റര്‍ ജിഷില്‍ ഇ നായര്‍, കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.കെ. സാജിറ, മലപ്പുറം ജില്ലാ വിമുക്തി മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ഷിജേഷ് എന്നിവര്‍ സംസാരിച്ചു. മഞ്ചേരി സര്‍ക്കിള്‍ പരിധിയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍, മലപ്പുറം ഗവ. കോളേജിലെ എന്‍.എസ്.എസ് വോളണ്ടിയേഴ്സ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
