logo
AD
AD

'ഡോക്ടർ വന്ദനയെ എന്തിനു കുത്തി?'; സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച്

കോട്ടയം: ഡോക്ടർ വന്ദന കൊലപാതകക്കേസിലെ പ്രതി സന്ദീപിനായി ക്രൈംബ്രാഞ്ച് സംഘം നാളെ കസ്റ്റഡി അപേക്ഷ നൽകിയേക്കും. കഴിഞ്ഞ ദിവസം അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം ലോക്കൽ പൊലീസ് ശേഖരിച്ച തെളിവുകൾ പരിശോധിക്കുകയാണ്. പ്രതി സന്ദീപ് എന്തിനാണ് ആശുപത്രിക്ക് അകത്ത് അക്രമം കാണിച്ചതെന്ന് ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്താനായിരുന്നില്ല.

പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുക വഴി ഇക്കാര്യം കണ്ടെത്താനാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിൻറെ പ്രതീക്ഷ. കേസിന്റെ എഫ്ഐആറിൽ ഗുരുതര വീഴ്ച റൂറൽ എസ്.പി ഇടപെട്ട് തിരുത്തിയിരുന്നു . അന്വേഷണത്തിൽ ഇനി വീഴ്ചയുണ്ടാകരുതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിട്ടുണ്ട് . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുണ്ടായ ആക്രമണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് പുലർച്ചെ അഞ്ചുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് പരിശോനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ഹൗസ് സർജൻസിയിലുണ്ടായിരുന്ന ഡോ. വന്ദനയെ കുത്തുകയായിരുന്നു. കാലിലെ മുറിവ് ചികിത്സിക്കുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായത്. മുറിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും അടക്കും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.

Latest News

latest News