വിദ്യാലയങ്ങൾക്ക് പ്രഥമ ശുശ്രൂഷ കിറ്റ് വിതരണം ചെയ്തു
വട്ടംകുളം: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങൾക്കായി പ്രഥമ ശുശ്രൂഷ കിറ്റ് വിതരണവും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എ. നജീബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ മജീദ് കഴുങ്കിൽ, പഞ്ചായത്ത് സെക്രട്ടറി ആർ. രാജേഷ്, ഉമ്മർ പാലക്കൽ, എം.വി. മുബഷിറ, സുനിൽകുമാർ, എൻ. ചന്ദ്രബോസ്, അഹമ്മദ് കുട്ടി, ഡോ. അഞ്ജലി മണികണ്ഠൻ, എം.പി. മിനി എന്നിവർ സംസാരിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ലൂ. രഞ്ജിത്ത് ലാൽ, പി.പി. നജ്മത്ത്, സതീഷ് അയ്യാപ്പിൽ, കെ.എ. അനീഷ്, കെ.ജി. നിനു, റഹീം അലിയാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
