logo
AD
AD

വിദ്യാർത്ഥികൾക്കായി ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി കവിത രചന - ചിത്രരചന ശിൽപശാല സംഘടിപ്പിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.കെ ജയരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രന്ഥശാല ലൈബ്രേറിയൻ പി.വി നസീർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത്, ചിത്രകാരി ആവണി കെ.എൽ, കെ.പി തുളസി എന്നിവർ ശിൽപശാലകൾ നയിച്ചു. സെക്രട്ടറി പി.എൻ കൃഷ്ണൻ നമ്പൂതിരി, അഡ്വ. വി. ശശികുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

latest News