റെയില്‍വേ ഗേറ്റ് അടച്ചിടും
പാലക്കാട്: പറളി മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം നടക്കുന്നതിനാല്‍ കാളികാവ് റെയില്‍വേ ഗേറ്റ് (എൽ.സി നം.164) മെയ് 20-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. വാഹന യാത്രക്കാര്‍ കോട്ടായി - പെരിങ്ങോട്ടുകുറിശ്ശി - ലക്കിടി മങ്കര വഴിയും, കോട്ടായി - ഒടനൂര്‍, പറളി - മങ്കര വഴിയും തിരിഞ്ഞ് പോകേണ്ടതാണ്.
