മഴക്കാല മുന്നൊരുക്കം: അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം
പട്ടാമ്പി: സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യണമെന്ന് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മഴക്കാലത്ത് ഇവ പൊട്ടിവീണുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉടമസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
