logo
AD
AD

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച; ഒരു കോടി രൂപയോളം വില വരുന്ന സ്വര്‍ണം നഷ്ടപ്പെട്ടു

മലപ്പുറം: കെഎസ്ആര്‍സി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. തൃശൂരിലെ സ്വര്‍ണ വ്യാപാരിയുടെ ഒരു കോടി രൂപയോളം വില വരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. തൃശൂര്‍ മാടശ്ശേരി കല്ലറയ്ക്കല്‍ സ്വദേശിയായ ജിബിന്റെ സ്വര്‍ണമാണ് കാണാതായത്. ശനിയാഴ്ച്ച രാത്രി പത്ത് മണിക്കാണ് സംഭവം.

ജ്വല്ലറിയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് നിന്ന് അങ്കമാലിയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. കുറ്റിപ്പുറത്ത് നിന്നാണ് ജിബിന്‍ ബസില്‍ കയറിയത്. എടപ്പാളിലെത്തിയപ്പോള്‍ ബാഗ് തുറന്നു കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്.

ചങ്ങരംകുളം പോലീസില്‍ വിവരം അറിയിക്കുകയും ബസ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് യാത്രക്കാരെ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സ്വര്‍ണം കിട്ടിയില്ല. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News

latest News