logo
AD
AD

ജൻഭാഗീദാരി പുരസ്‌കാര നിറവിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്

പെരിന്തൽമണ്ണ : നീർത്തടാധിഷ്ഠിത പ്രവർത്തനങ്ങൾ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ്‌വൈ) പദ്ധതിപ്രകാരം ഏറ്റവും മികച്ചരീതിയിൽ പൂർത്തീകരിച്ചതിനുള്ള ജൻഭാഗീദാരി പുരസ്കാരവും 20 ലക്ഷം രൂപ കാഷ് അവാർഡും പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്തിന്.

തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജിൽനിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രബീന ഹബീബ്, പ്രോജക്ട് എൻജിനിയർ മുബഷിറ, വിഇഒ ലിജിത്, അക്കൗണ്ടന്റ് സഫിയ എന്നിവർചേർന്ന് ഏറ്റുവാങ്ങി.

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ വാട്ടർ ഷെഡ് ഡിവലപ്മെന്റ് ഘടകം 2.0 പദ്ധതിയുടെ ഭാഗമായി നടന്ന സംസ്ഥാനതല നീർത്തട മഹോത്സവത്തിൽവെച്ചാണ് പുരസ്‌കാരപ്രഖ്യാപനമുണ്ടായത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനൊപ്പം നേമം ബ്ലോക്ക് പഞ്ചായത്ത്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് എന്നീ ബ്ലോക്ക് പഞ്ചായത്തുകളും പുരസ്കാരത്തിന് അർഹരായി. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി, എസ്എൽഎൻഎ സിഇഒ അപൂർവ ത്രിപാഠി, കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Latest News

latest News