logo
AD
AD

കരിങ്ങനാട് സ്വകാര്യ ബസ്സിന് പിറകിൽ കാർ ഇടിച്ച് അപകടം; കാർ യാത്രക്കാർക്ക് പരിക്ക്

കൊപ്പം: കരിങ്ങനാട് സ്വകാര്യ ബസ്സിന് പിറകിൽ കാർ ഇടിച്ച് അപകടം. കാർ യാത്രക്കാരായ പട്ടാമ്പി സ്വദേശികൾക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം.

പെരിന്തൽമണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന ബസ്സ്, കരിങ്ങനാട് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയതായിരുന്നു. ഈ സമയത്ത് പിറകിൽ വന്ന കാർ നിയന്ത്രണം വിട്ട് ബസ്സിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ കൊപ്പത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

latest News