logo
AD
AD

പാപ്പായി റോഡ് നാടിന് സമർപ്പിച്ചു

പരുതൂർ ഗ്രാമപഞ്ചായത്തിലെ പാപ്പായി റോഡ് നാടിന് സമർപ്പിച്ചു. റോഡിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. നിഷ വിജയകുമാർ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് അലി ഇക്ബാൽ,സ്ഥിര സമിതി അധ്യക്ഷ ടി രമണി,വാർഡ് മെമ്പർ എൻ എം അനൂപ് ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

latest News