logo
AD
AD

കേരള ചിക്കൻ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേരള ചിക്കന്റെ ജില്ലയിലെ ഒൻപതാമത്തെ ഔട്ട്ലെറ്റ് തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. കറുകപുത്തൂർ ഷൊർണൂർ റോഡിൽ മരുന്നംകാട്ട് കോപ്ലക്സിലെ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.

വർദ്ധിച്ചുവരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും നാട്ടിൽ തന്നെ ഉല്പ്പാദിപ്പിക്കുന്ന സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ.

തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വിബിലേഷ് അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. അനുരാധ മുഖ്യാതിഥിയായി. കുടുംബശ്രീ എ.എച്ച് ജില്ലാ പ്രോഗ്രാം മാനേജർ ഐശ്വര്യ ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം സുധീഷ് കുമാർ,തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഷർമിള, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. അബ്‌ദുൾ റഹ്‌മാൻ, വാർഡ് അംഗം സുമയ്യ അബ്ബാസ്, സംരംഭക നസീറ തുടങ്ങിയവർ പങ്കെടുത്തു.

Latest News

latest News