logo
AD
AD

വടക്കാഞ്ചേരിയിൽ സ്‌കൂളിൽ വിദ്യാർഥികൾക്ക് നേരെ കടന്നൽ ആക്രമണം

തൃശൂർ: തൃശൂർ വടക്കാഞ്ചേരി ആര്യംപാടം സർവോദയം സ്‌കൂളിൽ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ 14 ഓളം വിദ്യാർഥികളെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

വനമേഖലയിൽ നിന്ന് എത്തിയ കടന്നലുകൾ കൂട്ടത്തോടെ വിദ്യാർഥികളെ കുത്തുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കെ കടന്നൽ കുത്തേറ്റ കുട്ടികൾ ക്ലാസ് മുറികളിലേക്ക് ഓടി കയറിയപ്പോഴാണ് കടന്നൽ ആക്രമണം അധ്യാപകർ അറിഞ്ഞത്. കടന്നലുകളെ ഓടിക്കാൻ പുറത്തിറങ്ങിയ അധ്യാപകർക്കും കടന്നൽ കുത്തേറ്റു. പിന്നീട് സ്ഥലത്ത് തീ കത്തിച്ചാണ് കടന്നലുകളെ ഓടിച്ചത്. വനമേഖലയിൽ നിന്ന് എത്തിയ കടന്നലുകൾ കൂട്ടത്തോടെ വിദ്യാർഥികളെ കുത്തുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കെ കടന്നൽ കുത്തേറ്റ കുട്ടികൾ ക്ലാസ് മുറികളിലേക്ക് ഓടി കയറിയപ്പോഴാണ് കടന്നൽ ആക്രമണം അധ്യാപകർ അറിഞ്ഞത്. കടന്നലുകളെ ഓടിക്കാൻ പുറത്തിറങ്ങിയ അധ്യാപകർക്കും കടന്നൽ കുത്തേറ്റു. പിന്നീട് സ്ഥലത്ത് തീ കത്തിച്ചാണ് കടന്നലുകളെ ഓടിച്ചത്.

Latest News

latest News