logo
AD
AD

നിരാലംബരായ വയോധികർക്ക് വീടൊരുക്കാൻ ചായമക്കാനി; ചർക്ക സ്വരൂപിച്ചത് ഒന്നര ലക്ഷത്തിലധികം രൂപ

അകാലത്തിൽ മരണപ്പെട്ട കൊപ്പത്തെ കോൺഗ്രസ് പ്രവർത്തകൻ ഗിരീഷിന്റെ മാതാപിതാക്കൾക്ക് താമസയോഗ്യമായ വീടൊരുക്കുന്നതിനായി 'ചർക്ക' സംഘടനയുടെ നേതൃത്വത്തിൽ 'ഒന്നിപ്പ്' എന്ന പേരിൽ ചായമക്കാനി സംഘടിപ്പിച്ചു. കൊപ്പം ടൗണിൽ വെച്ച് വൈകീട്ട് 5 മുതൽ രാത്രി 8 വരെ നടന്ന പരിപാടിയിലൂടെ 1,55,570 (ഒരു ലക്ഷത്തി അൻപത്തി അയ്യായിരത്തി അഞ്ഞൂറ്റി എഴുപത്) രൂപയാണ് സമാഹരിച്ചത്.

ചേർത്തുനിർത്തലിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ചർക്ക, ഇതിനകം വീടുകൾ നിർമ്മിച്ചു നൽകിയും ഇലക്ട്രിക്കൽ വീൽചെയറുകൾ വിതരണം ചെയ്തും ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രാദേശിക ഗായകരുടെ സംഗീത പരിപാടിയോടെ നടന്ന ചായമക്കാനിയിൽ രാഷ്ട്രീയ, സന്നദ്ധ, സാമൂഹ്യ, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഗിരീഷിന്റെ മാതാപിതാക്കൾ കഴിയുന്ന ശോചനീയാവസ്ഥയിലായ വീടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Latest News

latest News