പാചകത്തൊഴിലാളി യൂണിയന്‍ പാലക്കാട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
കേരള സ്റ്റേറ്റ് പാചക തൊഴിലാളി യൂണിയൻ പാലക്കാട് ജില്ലാ സമ്മേളനം പട്ടാമ്പിയിൽ വെച്ച് നടന്നു. പാചകത്തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മുഹമ്മദ് മുഹസിൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. പട്ടാമ്പി നഗരസഭാ ചെയർമാൻ ടി.പി. ഷാജി മുഖ്യാതിഥിയായി.
ജില്ലാ പ്രസിഡന്റ് എ.പി. അച്യുതൻകുട്ടി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സലാം മഞ്ചേരി സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ കണ്ണൂർ, അഷറഫ്, ഇബ്രാഹിം തൃത്താല, ലത്തീഫ് ആലിക്കര, സലാം കറുകപുത്തൂർ, എം. അബൂബക്കർ, പി. മുഹമ്മദ് അലി, റഷീദ് നാഗലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ.പി. അച്യുതൻകുട്ടി (പ്രസിഡന്റ്), പി. മുഹമ്മദാലി ഒതളൂർ (സെക്രട്ടറി), എം. അബൂബക്കർ (ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
