ഗതാഗത നിയന്ത്രണം
ദേശീയപാത 966-ല്‍ കൊണ്ടോട്ടി ടൗണ്‍ വരുന്ന ഭാഗങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി 7 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ സ്റ്റാര്‍ ജങ്ഷന്‍ - മേലങ്ങാടി - എയര്‍പോര്‍ട്ട് റോഡ് വഴിയും കൊണ്ടോട്ടി - ഒമാനൂര്‍ - കിഴിശ്ശേരി - ചുങ്കം റോഡ് വഴിയും തിരിഞ്ഞുപോകണം.
പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയില്‍ മങ്കട ബ്ലോക്കിലെ ചുള്ളിക്കോട് മുതല്‍ നെച്ചിക്കുത്ത് വരെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്‍പത് മുതല്‍ 11 വരെ വാഹന ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. ഇതുവഴി വരുന്ന വാഹനങ്ങള്‍ നാറാണത്തു വഴിയും വറ്റല്ലൂര്‍ വഴിയും തിരിഞ്ഞു പോകണം.
