logo
AD
AD

തൃത്താല മണ്ഡലത്തില്‍ 365.25 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു

തൃത്താല മണ്ഡലത്തില്‍ 365.25 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു.171 പദ്ധതികളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 155 പദ്ധതികളുടെ ഉദ്ഘാടനവും 16 പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും ജനുവരി 16 മുതല്‍ ഫെബ്രുവരി 24 വരെ നടക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

മണ്ഡലത്തിലെ പത്ത് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 35 പദ്ധതികളും 65 എംഎല്‍എ ഫണ്ട് റോഡുകള്‍, മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 റോഡുകള്‍, ആറ് പിഡബ്ലിയുഡി റോഡുകള്‍, തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള രണ്ട് റോഡുകള്‍ എന്നീ പദ്ധതികളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

തൃത്താല മണ്ഡലത്തില്‍ അഞ്ചുകൊല്ലം കൊണ്ട് 984.90 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് യാഥാര്‍ത്ഥ്യമാക്കിയത്. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ സുസ്ഥിര തൃത്താല പദ്ധതിയ്ക്ക് ജലസംരക്ഷണത്തില്‍ ലോകത്തിനുമുന്നില്‍ മാതൃക തീര്‍ക്കാന്‍ ഴിഞ്ഞു. ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കൂറ്റനാട് ടൗണ്‍ നവീകരണ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കൂറ്റനാടിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയും. 45 വര്‍ഷത്തോളമായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് 32 കോടി രൂപ വിനിയോഗിച്ച് സുശീലപ്പടി മേല്‍പ്പാല നിര്‍മ്മാണവും ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

Latest News

latest News